ജോസ് കെ മാണി, റോഷി അഗസ്റ്റിൻ| Photo: Mathrubhumi Library
തൊടുപുഴ: മത്സരിച്ച രണ്ടു സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് വിജയിച്ചതെങ്കിലും ജില്ലയിലെ കേരള കോണ്‍ഗ്രസിന്റെ(എം) കരുത്ത് തെളിയിക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ്.
ഇടുക്കിയില്‍ പാര്‍ട്ടിയിലെ രണ്ടാമനായ റോഷി അഗസ്റ്റിന്‍ വിജയിച്ചുകയറിയതിനുപുറമേ തൊടുപുഴയില്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ പകുതിയോളം കുറയ്ക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയനേട്ടമായാണ് പാര്‍ട്ടി കാണുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേട്ടമുണ്ടാക്കാനും എല്‍.ഡി.എഫ്. വിജയത്തില്‍ നിര്‍ണായക ഘടകമാകാനും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇടുക്കിയില്‍ സര്‍വസന്നാഹങ്ങളുമായി എത്തിയ കോണ്‍ഗ്രസിനെയും ജോസഫ് വിഭാഗത്തെയും പരാജയപ്പെടുത്തിയതിലൂടെ രാഷ്ട്രീയവിജയം നേടാനായെന്നും അവര്‍ വിലയിരുത്തുന്നു.
തൊടുപുഴയില്‍ നാല്‍പ്പതിനായിരത്തിനു മുകളിലുണ്ടായിരുന്ന പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിലേക്ക് താഴ്ത്താന്‍ എതിര്‍സ്ഥാനാര്‍ഥി കെ.ഐ.ആന്റണിക്ക് കഴിഞ്ഞു.
content highlights: kerala congress m shows strength in idukki