തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചെങ്കിലും വിജയാഘോഷങ്ങൾക്ക് വിലക്കുള്ളതിനാൽ പ്രവർത്തകർ ആരും തെരുവിലിറങ്ങിയില്ല. എങ്കിലും ഇഷ്ടപ്പെട്ട മുന്നണി ജയിക്കുമ്പോൾ എങ്ങനെ വെറുതേയിരിക്കാനാവും. തന്റെ ഓട്ടോയിൽ ചെങ്കൊടി കെട്ടി വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ് തൊടുപുഴയിലെ എൽ.ഡി.എഫ്. പ്രവർത്തകൻ. ഇടുക്കി റോഡിൽനിന്നുള്ള ദൃശ്യം |ഫോട്ടോ: അജേഷ് ഇടവെട്ടി
ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഹൈറേഞ്ച് ചുവന്നുതുടുത്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലും ഹൈറേഞ്ചിലാണ്. എത്ര തരംഗമുണ്ടായാലും ഈ സീറ്റുകള്‍ ഒന്നാകെ ചുവക്കാറില്ല. പക്ഷേ, ഇക്കുറി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വരവോടെ നാലും ചുവപ്പിക്കാന്‍ ഇടതിനായി.
കഴിഞ്ഞ 15 വര്‍ഷമായി എല്‍.ഡി.എഫിനൊപ്പമാണ് ഉടുമ്പന്‍ചോലയും പീരുമേടും ദേവികുളവും. എന്നാല്‍ റോഷി അഗസ്റ്റിന്‍ എന്നും ഇടുക്കിയെ കോട്ടകെട്ടി യു.ഡി.എഫിന് ഒപ്പം നിര്‍ത്തിയതിനാല്‍ ഹൈറേഞ്ചാകെ ചുവപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് റോഷി ഇടതുപാളയത്തിലെത്തുകയും വീണ്ടും അവിടെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. ഇതോടെയാണ് നാളുകളായുള്ള മുന്നണിയുടെ മോഹം പൂവണിഞ്ഞത്. ഇത്തവണ ഹൈറേഞ്ചില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഇടുക്കിക്കുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.
content highlights: four out of five: ldf grabs massive victory in idukki