
ജില്ലയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ.യാണ് ദേവികുളത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.രാജ. ആദ്യ പോരാട്ടത്തില്‍തന്നെ ചെങ്കൊടിപാറിച്ച് വിജയിച്ചുകയറി, ദേവികുളത്തിന്റെ മനസ്സുകവര്‍ന്ന സ്ഥാനാര്‍ഥി. പുതുമുഖമായി നിയമസഭയിലേക്ക് നടന്നു കയറുമ്പോള്‍ മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസനം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് ഈ യുവ സാമാജികന്
എം.എല്‍.എ. എന്നനിലയില്‍ പ്രഥമ പരിഗണന?
ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടമുള്ള മൂന്നാറിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഏറ്റവും ആദ്യം പ്രാധാന്യം നല്‍കുക. ഒട്ടേറെ വികസന പദ്ധതികള്‍ നേരത്തെ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. പലതും നടന്നുവരുകയുമാണ്. അവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൂടാതെ പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും.
തോട്ടം മേഖലയിലെ ഉന്നമനം...?
തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി കഴിയുന്നതെല്ലാം ചെയ്യും. തൊഴിലാളികളുടെ ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവ ഉറപ്പാക്കും. കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും.
ഭൂപ്രശ്‌നം ഏതുരീതിയില്‍ പരിഹരിക്കും?
മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പട്ടയപ്രശ്‌നം, ഭൂമി സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍ എന്നിവ നിലനില്‍ക്കുന്നുണ്ട്. ഇത് മൂലം സാധാരണ ജനങ്ങള്‍ നിരവധി ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഇവയ്ക്ക് പരിഹാരം കാണുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകും.
മറ്റ് പ്രതീക്ഷകള്‍?
മുന്‍ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്തു മണ്ഡലത്തില്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ജനങ്ങളുടെ ഏത് പ്രശ്‌നത്തിലും അവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് അവരിലൊരാളായി പ്രവര്‍ത്തിക്കും.
content highlights: a raja on election victory and expectations