'മതിലുകളിലല്ല, അമ്പലപ്പുഴയിലെ മനസ്സുകളിലാണ് ലിജു'; പോസ്റ്റര്‍ നശിപ്പിച്ചതിനെതിരേ ലിജു


1 min read
Read later
Print
Share

എം.ലിജു, ലിജു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ | Photo: mathrubhumi and facebook.com|adv.m.liju

അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതിനെതിരേ അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം. ലിജു. ഒട്ടിച്ചിരിക്കുന്ന പോസ്റ്റര്‍ നശിപ്പിച്ചാല്‍ മാറുന്ന പേരല്ല എം ലിജുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മതിലുകളിലല്ല, അമ്പലപ്പുഴയിലെ ജനങ്ങളുടെ മനസിലാണ് ഞാനെന്നും ലിജു കുറിച്ചു.

" പോസ്റ്റര്‍ നശിപ്പിച്ചാലൊന്നും തിരഞ്ഞെടുപ്പില്‍ ജയിക്കില്ല സഖാക്കളെ... മതിലുകളിലല്ല, മനസ്സുകളിലാണ് ലിജു " - പോസ്റ്റില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ലിജുവിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ലിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ലിജുവിലൂടെ അമ്പലപ്പുഴ പിടിച്ചെടുക്കമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എല്‍.ഡി.എഫിനായി എച്ച്.സലാം ഇറങ്ങുമ്പോള്‍, അനൂപ് ആന്റണി ജോസഫാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

Content Highlights: UDF candidate M Liju against those who destroyed his poster

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram