തോമസ് ഐസക്കും ജി സുധാകരനും. ഫോട്ടോ സി ബിജു. മാതൃഭൂമി
ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായം. ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളത്. അമ്പലപ്പുഴ യുഡിഎഫ് മണ്ഡലമായിരുന്നു. ജി സുധാകരന്‍ വന്നതോടെയാണ് മണ്ഡലം അനുകൂലമായത്. ആലപ്പുഴയിലും ഐസക്കിനാണ് ഏറ്റവും വിജയസാധ്യത. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.
സിപിഎം മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലെ കാര്യവും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് നല്‍കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.
സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് യോഗം. ഉച്ചയ്ക്ക് ശേഷം ഒരുപക്ഷേ ഐസക്കും സുധാകരനും മത്സരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കൂടി സെക്രട്ടേറിയറ്റില്‍ അറിയിക്കും
Content Highlights: Thomas issac G Sudhakaran