സുധാകരന് പകരം എസ്.ഡി.പി.ഐ ക്കാരനോ? സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്; അമ്പലപ്പുഴയിൽ പോസ്റ്റർ


1 min read
Read later
Print
Share

സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകൾ | photo: mathrubhumi news|screen grab

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള എച്ച് സലാമിനെതിരേ പോസ്റ്റര്‍. ജി സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും സുധാകരന് പകരം എസ്.ഡി.പി.ഐ.ക്കാരന്‍ സലാമോ എന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡലത്തിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചത്.

സര്‍ക്കാരിന് തുടര്‍ഭരണം വേണ്ടെയെന്നും മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പെന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ശനിയാഴ്ച ചേരാനിരിക്കെയാണ് സുധാകരനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പ്രധാന നേതാക്കളെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. സുധാകരനും തോമസ് ഐസക്കിനും പുറമേ സി രവീന്ദ്രനാഥ്, എകെ ബാലന്‍, ഇപി ജയരാജന്‍ എന്നീ മന്ത്രിമാരും ഇത്തവണ മത്സരിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

content highlights: Posters in favor of Sudhakaran in Ambalappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram