ജി.സുധാകരൻ |ഫോട്ടോ:Screengrab:mathrubhumi
ആലപ്പുഴ: മന്ത്രി ജി.സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴയില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. എ.ഐ.ടി.യു.സിയുടെ പേരിലാണ് ബോര്‍ഡ്.
നാടിനാവശ്യം നന്മയെങ്കില്‍ നമുക്കെന്തിന് മറ്റൊരാള്‍ എന്നാണ് ബോര്‍ഡിലുള്ളത്. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിക്കാണമെന്ന മാനദണ്ഡത്തിന്റെ ഭാഗമായി അമ്പലപ്പുഴയിലെ സിറ്റിങ് എംഎല്‍എ ജി.സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ഇതിനിടെ ആലപ്പുഴയില്‍ പി.പി.ചിത്തരഞ്ജനെതിരെ പോസ്റ്ററും ഉയര്‍ന്നിട്ടുണ്ട്. ചിത്തരഞ്ജന്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ഥിയാണെന്നാണ് ആക്ഷേപം. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍.