നാട്ടങ്കം വെര്‍ച്വലായി; സാമൂഹിക മാധ്യമങ്ങളില്‍ നിറയെ തിരഞ്ഞെടുപ്പ് പ്രചാരണം


സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library, AFP

തിരുവനനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വെര്‍ച്വല്‍ പ്രചാരണത്തില്‍ മുന്നേറി മുന്നണികള്‍. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രചാരണങ്ങള്‍ അത്രയും. ഇക്കാര്യത്തില്‍ ബി.ജെ.പി.യും സി.പി.എമ്മുമാണ് മുന്നില്‍ നില്‍ക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനമാകുന്നതിന് മുമ്പുതന്നെ പ്രചാരണ രീതികള്‍ക്ക് ഇവര്‍ അന്തിമ രൂപം നല്‍കിയിരുന്നു.

അനിമേറ്റഡ് അനൗണ്‍സ്മെന്റ്, ദൈര്‍ഘ്യം കുറഞ്ഞ പ്രചരണ വീഡിയോ, ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവയൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ നമ്പരുകള്‍. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗത രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉള്ളതാണ് സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.

ഇത്തവണ സംസ്ഥാനത്ത് യുവാക്കളായ വോട്ടര്‍മാരുടെ എണ്ണം കൂടിയതും സ്ഥാനാര്‍ഥികളായി കൂടുതല്‍ യുവാക്കള്‍ മത്സരിക്കുന്നു എന്നതുമാണ് ഈയൊരു പ്രചാരണ തന്ത്രത്തിന് പ്രാധാന്യം ലഭിക്കാന്‍ കാരണം.

സംസ്ഥാനത്ത് ദേശീയതലത്തിലുള്ളതിനേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയ സംഘമാണ് ബി.ജെ.പിക്കുള്ളത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മണ്ഡലം തലത്തില്‍ വരെയുള്ള പ്രചാരണങ്ങള്‍ സംസ്ഥാന തലത്തിലാണ് ഏകോപിപ്പിക്കുന്നത്. അവിടെനിന്ന് ബൂത്ത് തലം വരെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുമതല അതാത് ജില്ലാ കമ്മിറ്റികള്‍ക്കാണ്.

ഓരോ വാര്‍ഡുകളിലെയും പ്രശ്നങ്ങള്‍ വ്യത്യസ്തങ്ങളായതിനാല്‍ പൊതുവായ കാര്യങ്ങളില്‍ മാത്രമാണ് സ്റ്റേറ്റ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ബാക്കിയെല്ലാ കാര്യങ്ങളിലും അതാത് സ്ഥലത്തെ പ്രത്യേകതകള്‍ പരിഗണിച്ച് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ അനുമതിയുണ്ട്.

സംസ്ഥാനത്ത് സി.പി.എമ്മിനും ശക്തമായ സൈബര്‍ പോരാളികളുണ്ട്. ഇവരാണ് പാര്‍ട്ടിക്ക് വേണ്ടി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി പുതിയ തന്ത്രങ്ങള്‍ ഇവര്‍ ആവിഷ്‌കരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, പ്രചരണ വീഡിയോകള്‍ എന്നിവ ഇത്തവണയും തുടരും. വാര്‍ഡുതലങ്ങളിലെ പ്രശ്നങ്ങളും വികസന സാധ്യതകളുമാണ് ഇവരും ഉയര്‍ത്തിക്കാട്ടുക.

അതേസമയം ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രചാരണത്തെ അപേക്ഷിച്ച് യു.ഡി.എഫ്. അല്‍പം പിന്നിലാണ്. പരമ്പരാഗത വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസും ഘടക കക്ഷികളും. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിന്റെയും മറ്റുമുള്ള പ്രതിസന്ധികളിലാണ് യു.ഡി.എഫ്.

content highlights: local self government election campaigns through social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram