കൊല്ലം മുൻ ജില്ലാ പഞ്ചായത്തംഗം കെ സി ബിനു
കൊല്ലം: സി.പി.എമ്മിനുള്ളില്‍ തനിക്ക് ജാതീയമായ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് കൊല്ലം മുന്‍ ജില്ലാ പഞ്ചാത്തംഗം കെ.സി. ബിനു. പട്ടികജാതി യില്‍പ്പെട്ടവരാണെങ്കില്‍ 'സഖാവേ' എന്നതിന് പകരം എടാ പോടാ എന്ന വിളി മാത്രമാണ് ഉണ്ടാകുന്നതെന്നും ഇപ്പോഴും ജന്മി-കുടിയാന്‍ വ്യവസ്ഥതിയിലാണെന്നാണ് ജില്ലയിലെ പല മുതിര്‍ന്ന നേതാക്കള്‍ കരുതന്നതെന്നും കെ.സി. ബിനു ആരോപിക്കുന്നു.
തന്റെ ഡിവിഷനിലെ സ്‌കൂളിലെ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട നോട്ടീസില്‍ തന്റെ പേര് വെക്കണമെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എന്റെ വീട്ടില്‍നിന്ന് കൊണ്ടുവന്നാണോ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത് എന്നൊക്കെയാണ് ചോദിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ എടാ പോടാ എന്നാണ് വിളിക്കുക. സഖാവെ എന്ന് വിളിക്കാറില്ല. അല്ലാതെ സഖാവ് എന്ന് വിളിക്കണമെങ്കില്‍ ചിലരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് നില്‍ക്കണം. നാവുണ്ടെങ്കിലും ശബ്ദിക്കാനോ ചോദ്യം ചോദിക്കാനോ പാര്‍ട്ടിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിയില്ല. ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുകയാണെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും കെ.സി. ബിനു ആരോപിക്കുന്നു.
തന്നെ ജില്ലാ പഞ്ചായത്ത് പരിപാടികളില്‍ നിന്നടക്കം മാറ്റി നിര്‍ത്തിയിട്ടുണ്ട്. പൊതുവേദികളില്‍ ജനപ്രതിനിധികളാണെങ്കില്‍ പോലും താഴ്ന്ന ജാതിക്കാരാണെങ്കില്‍ വേദിയില്‍ കയറ്റി ഇരുത്താറില്ല. ജന്മി-കുടിയാന്‍ വ്യവസ്ഥതിയില്‍നിന്ന് ഇന്നും പാര്‍ട്ടി പുറത്ത് വന്നിട്ടില്ല. പാര്‍ട്ടിയില്‍നിന്ന് നീതി ലഭിക്കില്ല എന്ന കാരണം കൊണ്ടാണ് പാര്‍ട്ടിവിട്ടതെന്നും ബിനു പറഞ്ഞു. സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്നു കെ.സി.ബിനു.
പാര്‍ട്ടി വിട്ടതിന് ശേഷം അഞ്ചല്‍ പഞ്ചായത്തിലെ അലയമണ്‍ ബ്ലോക്ക് ഡിവിഷനില്‍നിന്നു സ്വതന്ത്രനായി ജനവിധി തേടുകയാണ് ബിനു.
Content Highlights: former kollam district panchayth member against cpm on caste descrimination