ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപ; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി


1 min read
Read later
Print
Share

ന്യായ് യോജന പദ്ധതിയാണ് പ്രകടന പത്രികയിലെ മറ്റൊരു സുപ്രധാന വാഗ്ദാനം.

Image: ANI

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര, നേതാക്കളായ അജയ് മാക്കന്‍, ആനന്ദ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഏറെ വിവാദമായ പൗരത്വ പട്ടിക ഡല്‍ഹിയില്‍ നടപ്പാക്കില്ലെന്ന് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു. പൗരത്വ നിയമ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യും. അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും നിലവിലെ രീതിയില്‍ ഡല്‍ഹിയില്‍ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

ന്യായ് യോജന പദ്ധതിയാണ് പ്രകടന പത്രികയിലെ മറ്റൊരു സുപ്രധാന വാഗ്ദാനം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര, പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നഴ്‌സറിതലം മുതല്‍ പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, എയിംസ് മാതൃകയില്‍ അഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണ നിയന്ത്രണത്തിനായി ബജറ്റിന്റെ 20 ശതമാനം നീക്കിവെയ്ക്കും, ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 7500 രൂപയും നല്‍കും, 200 യൂണിറ്റ് വരെ എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ മറ്റുവാഗ്ദാനങ്ങള്‍.

Content Highlights: congress releases their manifesto for delhi election and promises nrc wont implement in delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram