കെജ്‌രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടരും- മോദി


1 min read
Read later
Print
Share

ANI

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിലും ജാമിയ നഗറിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ യദൃശ്ചികമല്ല. അതൊരു പദ്ധതിയുടെ ഭാഗമാണ്. അക്രമത്തെ അപലപിച്ച കോടതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. എന്നിട്ട് അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. സമരക്കാര്‍ മൂലം നോയ്ഡയ്ക്കും ഡല്‍ഹിക്കും ഇടയിലുള്ള യാത്രക്കാര്‍ കഷ്ടപ്പെടുകയാണ്. ഡല്‍ഹിയെ അരാജകത്വത്തിന്റെ ഇടമാക്കാനാവില്ല, മോദി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മൂലം ഡല്‍ഹിയിലെ അനധികൃത കോളനികള്‍ക്കുമേല്‍ ബുള്‍ഡോസറുകളുടെ ഭീഷണി ഇല്ലാതായി. ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കും. ബിജെപി ഇപ്പോള്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഡല്‍ഹിയുടെ മാറ്റങ്ങള്‍ക്കായി ബിജെപിക്ക് വോട്ടുചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് മികച്ച വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പാവപ്പെട്ടവര്‍ക്കായി രണ്ടു കോടി വീടുകള്‍ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ നിര്‍മിച്ചുനല്‍കി. വൈകാതെ രണ്ടു കോടി വീടുകള്‍ക്കൂടി നിര്‍മിച്ചു നല്‍കും. എന്നാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മോദി ആരോപിച്ചു.

Content Highlights: anarchy will prevail in delhi if the Arvind Kejriwal government is brought back- modi, Delhi Election 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram