കനയ്യയോട് തനിക്ക് ആരാധനയായിരുന്നെന്ന് ദിഗ്‌വിജയ് സിങ്


1 min read
Read later
Print
Share

ഇടതു കക്ഷികളുമായി വേര്‍പിരിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയത്.

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ്‌വിജയ് സിങ്ങിനുവേണ്ടി സിപിഐയുടെ ബെഗുസരായ് സ്ഥാനാര്‍ഥി കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ കനയ്യകുമാറിനോട് തനിക്ക് ആരാധനയായിരുന്നെന്ന് ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

തനിക്കുവേണ്ടി മേയ് എട്ട്, ഒമ്പത് തീയതികളില്‍ കയ്യകുമാര്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. കനയ്യകുമാര്‍ തന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന നേതാവാണ്. അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുന്നു. കനയ്യകുമാര്‍ മത്സരിക്കുന്ന ബെഗുസരായില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ആര്‍ജെഡി വലിയ അബദ്ധമാണ് കാണിക്കുന്നതെന്ന് തന്റെ പാര്‍ട്ടിയോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇടതു കക്ഷികളുമായി വേര്‍പിരിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎയുടെ കാലത്ത് സാമൂഹ്യ, സാമ്പത്തിക നയങ്ങളിലുണ്ടായിരുന്ന നിയന്ത്രണം രണ്ടാം യുപിഎയുടെ കാലത്ത് നഷ്ടപ്പെട്ടു. അതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെതിരെയാണ് ബെഗുസരായില്‍ കനയ്യകുമാര്‍ മത്സരിക്കുന്നത്. ഭോപ്പാലില്‍ ബിജെപി നേതാവും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ ആണ് ദിഗ്‌വിജയ് സിങ്ങിന്റെ എതിരാളി.

Content Highlights: Digvijaya Singh calls himself admirer of Kanhaiya kumar, lok sabha election 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram