ലക്‌നൗ: രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട വ്യക്തിതന്നെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. ലക്‌നൗവില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ജയ ബച്ചന്‍ വിമര്‍ശനം അഴിച്ചുവിട്ടത്.
പാര്‍ട്ടിയിലേയ്ക്ക് വരുന്ന പുതിയ സ്ഥാനാര്‍ഥിയെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി ലക്‌നൗവിലെ എസ്.പി സ്ഥാനാര്‍ഥി പൂനം സിന്‍ഹയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ ജയ ബച്ചന്‍ പറഞ്ഞു. പൂനം സിന്‍ഹയുടെ വിജയം ഉറപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും. പൂനം സിന്‍ഹയുമായി കഴിഞ്ഞ നാല്‍പതു വര്‍ഷത്തെ ബന്ധം തനിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നടനും ബിഹാറിലെ പട്‌നസാഹിബ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം സിന്‍ഹ. ഏപ്രില്‍ 16ന് ആണ് അവര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലക്‌നൗ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി രാജ്‌നാഥ് സിങ്ങും കോണ്‍ഗ്രസിന്റെ ആചാര്യ പ്രമോദ് കൃഷ്ണനുമാണ് പൂനം സിന്‍ഹയുടെ എതിരാളികള്‍.
Content Highlights: Those Responsible For Protecting Nation Creating Chaos, Jaya Bachchan, Narendra Modi