സമാജ്‌വാദി പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കി; മുലായം മെയിന്‍പുരിയില്‍


1 min read
Read later
Print
Share

2014-ല്‍ മെയിന്‍പുരിക്കൊപ്പം അസംഗറിലും മത്സരിച്ച മുലായം മെയിന്‍പുരിയിലെ എംപി സ്ഥാനം രാജിവെക്കുകയായിരുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി സ്ഥാപകനായ മുലായം സിങ് അടക്കം ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 2014-ല്‍ മത്സരിച്ച മെയിന്‍പുരിയിലാണ് മുലായം ഇത്തവണ ജനവിധി തേടുക.

2014-ല്‍ മെയിന്‍പുരിക്കൊപ്പം അസംഗഢിലും മത്സരിച്ച മുലായം മെയിന്‍പുരി ഒഴിയുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ പി നേതാവും യാദവ് കുടുംബാഗവുമായ തേജ് പ്രതാപ് സിങ് വിജയിച്ചു. 1999,2004,2009 എന്നീ വര്‍ഷങ്ങളിലും മെയിന്‍പുരിയില്‍ നിന്ന് മുലായം ജയിച്ചിട്ടുണ്ട്. അസംഗഢില്‍ 2014-ല്‍ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുലായം ജയിച്ചത്.

ബദുവാനില്‍ ധര്‍മേന്ദ്ര യാദവ്, ഫിറോസാബാദില്‍ അക്ഷയ് യാദവ്, ഇറ്റാവയില്‍ കമലേഷ് കഠേരിയ, റോബേര്‍ട്ട്ഗഞ്ജില്‍ ഭായിലാല്‍ കോല്‍, ബഹറയ്ച്ചില്‍ സബ്ബിര്‍ വാല്‍മികി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മകന്‍ അഖിലേഷുമായുള്ള തര്‍ക്കം മുലായം പരിഹരിച്ചെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സൂചിപ്പിക്കുന്നത്. മായാവതിയുമായി കൈക്കോര്‍ത്തതിനെ ഒരു മാസം മുമ്പ് മുലായം തുറന്ന് എതിര്‍ത്തിരുന്നു.

യുപിയിലെ ആകെയുള്ള 80 സീറ്റുകളില്‍ ബിഎസ്പി 38 സീറ്റുകളിലും എസ്പി 37 സീറ്റുകളിലും സഖ്യമായി മത്സരിക്കാനാണ് ധാരണ. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും മത്സരിക്കേണ്ടെന്ന് എസ്പി-ബിഎസ്പി സഖ്യം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Samajwadi Party's First List Out, Mulayam Singh To Fight From Stronghold Mainpuri

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram