ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക സമാജ്‌വാദി പാര്‍ട്ടി പുറത്തിറക്കി. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഢില്‍നിന്ന് മത്സരിക്കും. മുതിര്‍ന്ന എസ് പി നേതാവ് അസംഖാന്‍ രാംപുറില്‍നിന്നും ജനവിധി തേടും.
അതേസമയം മുലായം സിങ് യാദവിന്റെ പേര് ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേന്‍പുരിയില്‍നിന്നാകും മുലായം മത്സരിക്കുകയെന്നാണ് സൂചന. നിലവില്‍ അസംഗഢില്‍നിന്നുള്ള എം പിയാണ് മുലായം. നാല്‍പ്പതു സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എസ് പി പുറത്തിറക്കിയിട്ടുള്ളത്.
അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, നടി ജയാ ബച്ചന്‍ എന്നിവരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കനൗജില്‍നിന്നാണ് ഡിംപിള്‍ മത്സരിക്കുക. സംസാദില്‍നിന്ന് ജയാ ബച്ചനും ജനവിധി തേടും. 2009ല്‍ കനൗജില്‍നിന്നാണ് അഖിലേഷ് ലോക്‌സഭയിലെത്തിയത്. 2012ല്‍ യു പി മുഖ്യമന്ത്രിയായതോടെ കനൗജ് എം പി സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.
content highlights: samajwadi party releases candidate list