ലഖ്‌നൗ (യു.പി): ബിജെപിയില്‍നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ അവര്‍ ലഖ്‌നൗവില്‍ മത്സരിക്കും.
രാജ്‌നാഥ് ലഖ്‌നൗവില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പൂനം എസ്.പി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് അവര്‍ക്ക് അംഗത്വം നല്‍കിയത്. വിവരമറിഞ്ഞ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിങ് യാദവ് ഓഫീസിലെത്തുകയും പൂനം സിന്‍ഹയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
അവര്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് എസ്.പി വൃത്തങ്ങള്‍ അറിയിച്ചു. ലഖ്‌നൗവിലെ എസ്.പി - ബി.എസ്.പി - ആര്‍.എല്‍.ഡി സ്ഥാനാര്‍ഥിയാവും അവര്‍. കോണ്‍ഗ്രസും അവരെ പിന്തുണച്ചേക്കും. ലഖ്‌നൗവില്‍ രാജ്‌നാഥിനെതിരെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Poonam Sinha, Samajwadi Party, Rajnath Singh