ഗൊരഖ്പുര്‍: രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതീയതയുടേയും പ്രാദേശിക രാഷ്ട്രീയത്തിന്റേയും സ്വാധീനം കുറയുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇതിന് കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഏഴാംഘട്ട തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്തിന്റെ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൊതുജീവിതം സാധ്യമാകൂ, മോദിയുടെ പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു മോദിയായത് '- യോഗി കൂട്ടിച്ചേര്‍ത്തു.
പൊതു തിരഞ്ഞെടുപ്പിന്റെ ആറു ഘട്ടങ്ങളിലും ഉയര്‍ന്ന പോളിങ് ശതമാനമായിരുന്നു രേഖപ്പെടുത്തിയതെന്നും ഇന്ത്യയില്‍ ജനാധിപത്യം പക്വതയാര്‍ജിച്ചതിന്റെ തെളിവാണിതെന്നും യോഗി പറഞ്ഞു. ജനങ്ങള്‍ സമാധാനപരമായി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും അവരുടെ മാലികാവകാശത്തെ മാനിക്കുന്നതും കാണുമ്പോള്‍ അത്യധികം ആഹ്‌ളാദം തോന്നുന്നുണ്ടെന്നും യോഗി പറഞ്ഞു.
Content Highlights: Yogi Adityanath, Narendra Modi, Democracy