തേജ്പ്രതാപിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന് അംഗരക്ഷകരുടെ മര്‍ദനം


1 min read
Read later
Print
Share

പട്‌നയില്‍ വോട്ട് രേഖപ്പെടുത്തി തേജ്പ്രതാപ് മടങ്ങുന്നതിനിടെയാണ് സംഭവം.

പട്‌ന: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവിന്റെ അംഗരക്ഷകര്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു. തേജ്പ്രതാപിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്ന് ആരോപിച്ചാണ് ക്യാമറാമാനെ ഇവര്‍ മര്‍ദിച്ചത്.

സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. പട്‌നയില്‍ വോട്ട് രേഖപ്പെടുത്തി തേജ്പ്രതാപ് മടങ്ങുന്നതിനിടെയാണ് സംഭവം.

അതേസമയം തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്റെ അംഗരക്ഷകര്‍ ഒന്നും ചെയ്തിട്ടില്ലെന്നും തേജ്പ്രതാപ് പ്രതികരിച്ചു. "വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു ഫോട്ടോഗ്രാഫര്‍ തന്റെ കാറിന്റെ ചില്ലില്‍ ഇടിച്ചത്". സംഭവവുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും തേജ്പ്രതാപ് പറഞ്ഞു.

content highlights: Tej pratap yadav's personal security guards attacks camera person

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram