തിരുവനന്തപുരം: എന്‍.ഡി.എ.യുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. ഏപ്രില്‍ 12 വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളില്‍ അദ്ദേഹം സംസാരിക്കും.
കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരവും കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന പത്തനംതിട്ടയും എന്‍.ഡി.എയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത് ഇവിടങ്ങളിലെ വിജയസാധ്യത വര്‍ധിപ്പിക്കാനും പ്രചാരണത്തിന് ആവേശംപകരാനും സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍.
ഇതിനുപുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ പൊതുയോഗവും ഏറെ ശ്രദ്ധയര്‍ഹിക്കുന്നതാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം.
Content Highlights: prime minister narendra modi come to kerala on next week, will attend public meetings in trivandrum and kozhikode