ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നല്‍കിയ എന്‍ ഡി എ സംഘം സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ജെ ഡി യു നേതാവ് നിതീഷ് കുമാര്‍, എല്‍ ജെ പി നേതാവ് രാം വിലാസ് പാസ്വാന്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, ബി ജെ പി നേതാക്കളായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.
ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ നരേന്ദ്ര മോദിയെ എന്‍ ഡി എയുടെയും ബി ജെ പിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. വ്യാഴാഴ്ച മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. വിദേശ രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചനകള്‍.
content highlights: president ramnath kovind invites narendra modi to form government