അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് നരേന്ദ്രമോദി; മകനെ അനുഗ്രഹിച്ച് ഹീരാബെന്‍ മോദി


1 min read
Read later
Print
Share

ഗാന്ധിനഗറിലെ വസതിയിലെത്തി മാതാവ് ഹീരാബെന്‍ മോദിയെ കണ്ട അദ്ദേഹം അവരുടെ കാല്‍തൊട്ട് വന്ദിച്ചു.

അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുംജയത്തിന് പിന്നാലെ നരേന്ദ്രമോദി ഗുജറാത്തിലെ വസതിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ബി.ജെ.പി. റാലിയില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാതാവിനെ കാണാനെത്തിയത്.

ഗാന്ധിനഗറിലെ വസതിയിലെത്തി മാതാവ് ഹീരാബെന്‍ മോദിയെ കണ്ട അദ്ദേഹം അവരുടെ കാല്‍തൊട്ട് വന്ദിച്ചു. രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെന്‍ മോദി ശിരസില്‍ കൈവെച്ച് അനുഗ്രഹിച്ചു. അഹമ്മദാബാദിലെ റാലിക്ക് ശേഷം വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് നരേന്ദ്രമോദി ഗാന്ധിനഗറിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ റോഡിനിരുവശവും പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധിപേര്‍ കാത്തുനിന്നിരുന്നു.

ഗാന്ധിനഗറില്‍ ഹീരാബെന്‍ മോദിയുടെ വസതിക്ക് പുറത്തും ഒട്ടേറെപേര്‍ നരേന്ദ്രമോദിക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കെല്ലാം പ്രത്യഭിവാദ്യം നല്‍കിയശേഷമാണ് അദ്ദേഹം മാതാവിനെ കാണാനായി വീട്ടിലേക്ക് കയറിയത്.

Content Highlights: pm narendra modi meets his mother heeraben modi at her residence in gandhinagar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram