സമദൂരം തന്നെ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസ സംരക്ഷണത്തിന് നടപടിയെടുത്തില്ലെന്ന് എന്‍എസ്എസ്


1 min read
Read later
Print
Share

ബി.ജെ.പി. നിയമനടപടികളില്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചെന്നും യു.ഡി.എഫ്. പ്രതിഷേധങ്ങളും നിയമനടപടികളും സംഘടിപ്പിച്ചെന്നും എന്‍.എസ്.എസ്. പറയുന്നു.

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസിസമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍.എസ്.എസ്. മുഖപത്രമായ സര്‍വീസിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് എന്‍.എസ്.എസ്. നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കേണ്ടിവന്നു. വിശ്വാസങ്ങളും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഇനി കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയമായിട്ടുള്ളതെന്നും എന്‍.എസ്.എസ്. പറയുന്നു

രാഷ്ട്രീയവിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ശബരിമല വിഷയത്തെ കണ്ടതെന്നും എന്‍.എസ്.എസ്. മുഖപ്രസംഗത്തിലൂടെ ആരോപിക്കുന്നുണ്ട്. ബി.ജെ.പി. നിയമനടപടികളില്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചെന്നും യു.ഡി.എഫ്. പ്രതിഷേധങ്ങളും നിയമനടപടികളും സംഘടിപ്പിച്ചെന്നും എന്‍.എസ്.എസ്. പറയുന്നു. തിരഞ്ഞെടുപ്പില്‍ വിജയംകൊയ്യാന്‍ എല്ലാ മുന്നണികളും ശബരിമലയും വിശ്വാസസംരക്ഷണവും വിഷയമാക്കുമ്പോള്‍ വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ ഇവരില്‍ ആര്‍ക്കാണ് വോട്ടുചോദിക്കാന്‍ അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് ജാതി-മത-രാഷ്ട്രീയഭേദമന്യേയുള്ള വിശ്വാസിസമൂഹമാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights: nss declared their stand for loksabha election through nss mouthpiece service

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram