മോദിക്കെതിരേ മമതയുടെ സഹോദരീപുത്രന്റെ മാനനഷ്ടക്കേസ്


1 min read
Read later
Print
Share

നോട്ടീസ് ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്റെ മാനനഷ്ടക്കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന അഭിഷേക് ബാനര്‍ജിയാണ് ശനിയാഴ്ച അഭിഭാഷകന്‍ മുഖേന നോട്ടീസയച്ചത്. ഡയമണ്ട് ഹാര്‍ബറില്‍ നടന്ന ബി.ജെ.പി. തിരഞ്ഞെടുപ്പു റാലിയില്‍ മോദി തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ബി.ജെ.പി. സ്ഥാനാര്‍ഥി നിരഞ്ജന്‍ റോയിയുടെ പ്രചാരണത്തിനിടയിലാണ് മോദി തനിക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അഭിഷേക് നോട്ടീസില്‍ കുറ്റപ്പെടുത്തി.

മമതയുടെയും സഹോദരീപുത്രന്റെയും ഭരണത്തില്‍ ബംഗാളില്‍ ജനാധിപത്യം ഗുണ്ടാധിപത്യത്തിന് വഴിമാറിയിരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ജനജീവിതം നരകതുല്യമാക്കിയതായും തിരഞ്ഞെടുപ്പ് യോഗത്തില്‍ മോദി ആരോപിച്ചിരുന്നു.

ഡയമണ്ട് ഹാര്‍ബറിലെ സിറ്റിങ് എം.പി.ക്ക് സര്‍ക്കാര്‍വക ഭൂമി കൈയേറുന്ന സ്വഭാവമുണ്ട്. സംഘടിതകവര്‍ച്ച നടത്തുന്നവരുമായി അടുത്ത ബന്ധവും പുലര്‍ത്തുന്നുണ്ട്- മോദി തനിക്കെതിരേ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയതായി അഭിഷേക് ബാനര്‍ജിയുടെ വക്കീല്‍നോട്ടീസില്‍ പറയുന്നു.

നോട്ടീസ് ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: mamata's nephew abishek banarjee sends defamation notice to PM Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram