കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ വന്‍ തിരിച്ചടി. ആദ്യഫലസൂചനകള്‍ പ്രകാരം അമേഠിയില്‍ രാഹുല്‍ഗാന്ധി നാലായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന് മുന്നേറാനായെങ്കിലും പിന്നീടങ്ങോട്ട് സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ അദ്ദേഹത്തിന്റെ ലീഡ് ഒരുലക്ഷം കവിഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മുന്നേറ്റം തുടരുന്നത്.
Content Highlights: loksabha election result live, rahul gandhi trailing in amethi