ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംതവണയും കേന്ദ്രത്തില്‍ ഭരണമുറപ്പിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളില്‍ ആഹ്‌ളാദപ്രകടനങ്ങള്‍ തുടങ്ങി. രണ്ടാംതവണയും ബി.ജെ.പി.യുടെ മിന്നുംജയത്തിന് നന്ദി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ കാണും.
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വൈകിട്ട് 5.30-ന് മോദി പ്രവര്‍ത്തകരെ കാണുമെന്നാണ് ബി.ജെ.പി.യുടെ അറിയിപ്പ്. ഇതിനുപിന്നാലെ ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരും.
Content Highlights: loksabha election result 2019, narendra modi will meet bjp workers at party office,bjp meeting delhi