വിവാദങ്ങള്‍ വിലപ്പോയില്ല, കാവിക്കോട്ടയില്‍ ഉലയാതെ പ്രജ്ഞാ സിങ് ഠാക്കൂര്‍


1 min read
Read later
Print
Share

ഭോപാലില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ മുന്നേറ്റം തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെക്കാള്‍ നാല്പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ മുന്നേറ്റം തുടരുന്നത്. 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂര്‍ ഭോപാലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു.

നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവനയാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായത്. ഈ പ്രസ്താവനയെ ബി.ജെ.പി.യും നരേന്ദ്രമോദിയും തള്ളിപ്പറഞ്ഞിരുന്നു.

Content Highlights: loksabha election result 2019 live, swami pragya singh thakur leads in bhopal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram