കോഴിക്കോട്: 17-ാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി പിന്നില്‍. കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ്. ഏകപക്ഷീയ മുന്നേറ്റം തുടരുമ്പോള്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി.യാണ് രണ്ടാമത്. വോട്ടെണ്ണലിന്റെ കൃത്യമായ ഫലസൂചനകള്‍ പുറത്തുവരുന്ന നിമിഷങ്ങളില്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പോലും ഇടതുമുന്നണിക്ക് മുന്നിലെത്താനായില്ല.
ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എമ്മും വന്‍ തകര്‍ച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സി.പി.എം. മത്സരിച്ച എല്ലാ സീറ്റിലും പിറകിലാണ്. തമിഴ്‌നാട്ടിലെ മധുര മണ്ഡലം ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ മറ്റൊരു ലോക്‌സഭ മണ്ഡലത്തിലും സി.പി.എമ്മിന് ആദ്യമണിക്കൂറുകളില്‍ മുന്നിലെത്താനായില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന കേരളത്തില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് നേരിട്ടത്. ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സി.പി.എം സ്വപ്‌നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
Content Highlights: Cpm trailling in all seats except madurai