തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ ചിത്രം വ്യക്തമായി. 227 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 16 പേര്‍ പത്രിക പിന്‍വലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടിലാണ്; 20 പേര്‍. ആലത്തൂരിലാണ് സ്ഥാനാര്‍ഥികള്‍ കുറവ്: ആറ് പേര്‍ മാത്രം.
മണ്ഡലം, സ്ഥാനാര്‍ഥികളുടെ എണ്ണം, പത്രിക പിന്‍വലിച്ചവര്‍ എന്ന ക്രമത്തില്‍:
കാസര്‍കോട്: 9(2), കണ്ണൂര്‍: 13 (1), വയനാട്: 20 (2), വടകര: 12(1), കോഴിക്കോട്: 14 (1), പൊന്നാനി: 12 (2), മലപ്പുറം: 8, പാലക്കാട്: 9(1), ആലത്തൂര്‍: 6 (1), തൃശ്ശൂര്‍: 8 (1), ചാലക്കുടി: 13, എറണാകുളം: 13(1), ഇടുക്കി: 8, കോട്ടയം: 7, ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9(1), ആറ്റിങ്ങല്‍: 19(2), തിരുവനന്തപുരം: 17.
ഏപ്രില്‍ 23-നാണ് വോട്ടെടുപ്പ്; മേയ് 23-ന് ഫലമറിയാം.
Content Highlights: loksabha election 2019; total 227 candidates are contesting in kerala