ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എത്ര വോട്ട് കിട്ടും? സി.പി.എം. കണക്കെടുക്കുന്നു


By രാജേഷ് തണ്ടിലം

1 min read
Read later
Print
Share

കുറ്റിപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എത്ര വോട്ടുകള്‍ ലഭിക്കുമെന്നറിയാന്‍ സി.പി.എം. നേരിട്ട് കണക്കെടുക്കുന്നു. ദേശീയ ഏജന്‍സികളുടേതുള്‍പ്പെടെ സര്‍വേ ഫലങ്ങള്‍ എല്‍.ഡി.എഫിന് എതിരായതോടെയാണ് വ്യക്തമായ കണക്കെടുക്കാന്‍ ബൂത്തു കമ്മിറ്റികള്‍ക്ക് സംസ്ഥാനനേതൃത്വം നിര്‍ദേശംനല്‍കിയത്.

ഓരോ ബൂത്തിലെയും വോട്ടര്‍പട്ടിക സൂക്ഷ്മമായി പരിശോധിച്ച് മുന്നണിക്കു ലഭിക്കുന്ന വോട്ടുകളുടെ കണക്കെടുക്കാനാണ് നിര്‍ദേശം. കണക്കുകള്‍ 20-നു മുമ്പ് മേല്‍ക്കമ്മിറ്റികള്‍ക്ക് കൈമാറണം. വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലെത്തുമെന്ന് ഉറപ്പാക്കാനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. ഈ ചോദ്യാവലിപ്രകാരം ഓരോ വോട്ടറുടെയും നിലപാടുകള്‍ പരിശോധിക്കും. അതിനുശേഷമേ വോട്ട് ആര്‍ക്കെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കണക്കുകളില്‍ കൃത്യത ഉറപ്പാക്കാനാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ എല്‍.ഡി.എഫിന് അഞ്ച് സീറ്റില്‍ താഴെയാണ് പ്രവചിച്ചിട്ടുള്ളത്. ഇത് അണികളിലുണ്ടാക്കിയ ആശങ്ക അകറ്റുന്നതിനാണ് നേരിട്ട് കണക്കെടുപ്പ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ എതുരീതിയില്‍ ബാധിക്കുമെന്നറിയാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. ഇതിനുള്ള ചോദ്യങ്ങളും ചോദ്യാവലിയിലുണ്ട്.

Content Highlights: loksabha election 2019, cpm collecting reports from voters

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram