കാസര്‍കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ. സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തവണ സി.പി.ഐയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് സി.പി.ഐ. തന്നെ മത്സരിക്കുമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.
സി.പി.ഐ.യില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എല്‍.ഡി.എഫ്. ജാഥ പര്യടനം പൂര്‍ത്തിയാക്കിയതിനുശേഷം സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങുമെന്നും കാനം വ്യക്തമാക്കി.
മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടിവും സംസ്ഥാന കൗണ്‍സിലും യോഗംചേരും. മാര്‍ച്ച് അഞ്ചിന് ദേശീയ സെക്രട്ടേറിയേറ്റും ആറ്, ഏഴ് തീയതികളില്‍ ദേശീയ എക്‌സിക്യൂട്ടിവും നടക്കും. ഇതിനുശേഷമാകും സി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: loksabha election 2019; cpi will announce their candidates on march 7