12 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാല് സിറ്റിങ് എം.പി.മാര്‍ മത്സരിക്കും


1 min read
Read later
Print
Share

എറണാകുളത്ത് സിറ്റിങ് എം.പി. കെ.വി. തോമസിന് പകരം ഹൈബി ഈഡന്‍ എം.എല്‍.എ.യാണ് സ്ഥാനാര്‍ഥി.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരെ ഒഴിവാക്കിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വടകര, ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപിക്കും.

എറണാകുളത്ത് സിറ്റിങ് എം.പി. കെ.വി. തോമസിന് പകരം ഹൈബി ഈഡന്‍ എം.എല്‍.എ.യാണ് സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും കോഴിക്കോട് എം.കെ. രാഘവനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും വീണ്ടും മത്സരിക്കും. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും കണ്ണൂരില്‍ കെ. സുധാകരനും ചാലക്കുടിയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹന്നാനും ജനവിധി തേടും.

12 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍:-

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍: കെ.സുധാകരന്‍
കോഴിക്കോട്: എം.കെ രാഘവന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠന്‍
തൃശൂര്‍: ടി.എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹനാന്‍
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ശശി തരൂര്‍
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
എറണാകുളം; ഹൈബി ഈഡന്‍
പത്തനംതിട്ട: ആന്റോ ആന്റണി

കേരളത്തിന് പുറമേ ഉത്തര്‍പ്രദേശിലെ ഏഴ് മണ്ഡലങ്ങളിലും ഛത്തീസ്ഗഢിലെ അഞ്ച് മണ്ഡലങ്ങളിലും അരുണാചല്‍ പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ആന്‍ഡമാന്‍ നിക്കോബാറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ശനിയാഴ്ച അര്‍ധരാത്രിയോടെ പൂര്‍ത്തിയായി.

Content Highlights: loksabha election 2019, congress candidate list for 12 seats in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram