കുമ്മനം തോറ്റു; വാക്കുപാലിച്ച് തലമൊട്ടയിച്ച് അലി അക്ബര്‍


1 min read
Read later
Print
Share

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരവന്തപുരത്ത് പരാജയപ്പെട്ടതിന് പിന്നാലെ തല മൊട്ടയടിച്ച് സംവിധായകന്‍ അലി അക്ബര്‍. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിക്കുമെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. കുമ്മനം തിരുവനന്തപുരത്ത് തോല്‍ക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അലി അക്ബറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു... കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..

Content Highlights: Ali Akbar, BJP. Kummanam Rajasekharan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram