കൊച്ചി: ശബരിലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ റിമാന്‍ഡിലായിരുന്ന പ്രകാശ് ബാബുവിന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും ഹാജരാക്കണം, വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജാമ്യാപേക്ഷയില്‍ വിധിപറയുന്നതിനിടെ കോടതി നിരീക്ഷിച്ചു.
ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. കേസില്‍ നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് 28-ന് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതോടെ പ്രകാശ്ബാബുവിന്റെ റിമാന്‍ഡ് വീണ്ടും നീട്ടിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Content Highlights: kozhikode nda candidate prakash babu gets bail from high court