കോഴിക്കോട്ടും വടകരയിലും ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി-പി.മോഹനന്‍


സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസ്-ബി.ജെ.പി അന്തപുര നാടകത്തിന് ശേഷം

കോഴിക്കോട്: കോഴിക്കോട്ടും വടകരയിലും ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം വലിയ രീതിയില്‍ നടന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹന്‍ മാസ്റ്റര്‍. കെ. മുരളീധരന്‍ ആദ്യമേ ഇങ്ങനെയുള്ള അന്ത:പുര ആലോചനയുടെ ഭാഗമായിട്ടാണ് വടകരയില്‍ സ്ഥാനാര്‍ഥിയായത്. നേരത്തെ തന്നെ ഈ അവിശുദ്ധ ബന്ധത്തെ പറ്റി ഞങ്ങള്‍ ഉന്നയിച്ചതാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടും സമാന അവസ്ഥയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പുകാലത്ത് എം.കെ രാഘവന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും മുസ്ലീംങ്ങള്‍ക്കെതിരേയും സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് ഒരക്ഷരം ഉരിയാടിയിരുന്നില്ല.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ നടത്തിയ അക്രമത്തെ കുറിച്ചും ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് സംഘപരിവാര്‍ മുന്‍കൈയെടുത്ത് കോഴിക്കോട് നടത്തിയ സ്വീകരണ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു എം.കെ രാഘവന്‍.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂടി ഇത്ര സജീവമായിരുന്നില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ എം.കെ രാഘവനും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബാന്ധവത്തെ കുറിച്ച് വ്യക്തമാവും. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി നേരത്തെ ഉന്നയിച്ചതാണ്. അതുകൊണ്ട് ഇക്കാര്യം മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യം മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മോഹനന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

പോളിംഗ് ദിവസവും ബി.ജെ.പി-കോണ്‍ഗ്രസ് ബാന്ധവത്തിന്റെ സൂചന വ്യക്തമായിരുന്നു. പലയിടങ്ങളിലും ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാര്‍ പോലുമുണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ ഒരുമിച്ചായിരുന്നു പ്രവര്‍ത്തനം. പക്ഷെ ഇത് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധത്തിന്റെ ഉള്ള് കള്ളികളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. 1991-ല്‍ സംഭവിച്ച പോലെ കോലീബി സഖ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുകയും എല്‍ഡിഎഫ്‌ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

Content Highlights:CPM Kozhikode District Secretary P Mohananan Against BJP and Congress On Vote Sharing

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram