പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി. നീക്കം


1 min read
Read later
Print
Share

പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പിയുടെ നീക്കം. രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ നരേന്ദ്രമോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. ഏപ്രില്‍ 12-നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18-നും അദ്ദേഹം കേരളത്തിലെത്തും. മോദി ശബരിമല സന്ദര്‍ശനം നടത്തുന്നത് ബി.ജെ.പി.ക്ക് വലിയനേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ശബരിമല സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി രാഷ്ട്രീയമോ വിശ്വാസമോ ഒന്നും സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദര്‍ശനം എല്ലാ മണ്ഡലങ്ങളിലും ഗുണംചെയ്യുമെന്നാണ് ബി.ജെ.പി.യുടെ കണക്കുക്കൂട്ടല്‍. പ്രധാനമന്ത്രിക്ക് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. ഇവരില്‍ ആരുവന്നാലും തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

Content Highlights: bjp state leadership tries to arrange pm modi to visit sabarimala temple

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram