അഹമ്മദാബാദ്: ഗാന്ധിനഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.ജെ. ചാവ്ഡയെ ബഹുദൂരം പിന്നിലാക്കിയാണ് അമിത് ഷാ ബി.ജെ.പി.യുടെ ഉരുക്കുക്കോട്ടയില്‍ തേരോട്ടം തുടരുന്നത്.
നേരത്തെ എല്‍.കെ. അദ്വാനി തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലമായിരുന്നു ഗാന്ധിനഗര്‍. എന്നാല്‍ ഇത്തവണ അദ്വാനിക്ക് പകരം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്.
Content Highlights: bjp president amit shah's majority crosses five lakh votes