ഓടിനടന്ന് ചന്ദ്രബാബു നായിഡു; കൊല്‍ക്കത്തയില്‍ മമതയുമായി കൂടിക്കാഴ്ച


1 min read
Read later
Print
Share

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പിയ്ക്ക് സാധ്യത കല്‍പ്പിച്ചതോടെ പ്രതിപക്ഷസഖ്യത്തിന്റെ നീക്കങ്ങള്‍ വേഗത്തിലാക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം.

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷകക്ഷി നേതാക്കളുമായുള്ള ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ചകള്‍ തുടരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാഹുല്‍ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കാണും. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ബംഗാള്‍ സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പിയ്ക്ക് സാധ്യത കല്‍പ്പിച്ചതോടെ പ്രതിപക്ഷസഖ്യത്തിന്റെ നീക്കങ്ങള്‍ വേഗത്തിലാക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. തിങ്കളാഴ്ചയിലെ കൂടിക്കാഴ്ചയില്‍ ബി.ജെ.പിക്കെതിരായ മുന്നണിയെക്കുറിച്ച് നായിഡു മമതയുമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞദിവസങ്ങളില്‍ മറ്റുനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രിയോട് വിശദീകരിക്കും.

മെയ് 23-ന് മുന്‍പ് തന്നെ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ ബി.ജെ.പി.ക്കെതിരായ സഖ്യധാരണയുണ്ടാക്കാനാണ് ചന്ദ്രബാബു നായിഡു തിരക്കിട്ടനീക്കങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബി.എസ്.പി. അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Andhra CM Chandrababu Naidu Will Meet West Bengal CM Mamata Banarjee on Monday

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram