പപ്പു സ്‌ട്രൈക്കെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍: പി. രാജീവ് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം


1 min read
Read later
Print
Share

വയനാട്ടില്‍ സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുള്ള ദേശാഭിമാനി എഡിറ്റോറിയലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സട്രൈക്ക് എന്ന തലക്കെട്ടില്‍ ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വി.ടി ബല്‍റാം രംഗത്തെത്തി. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി.രാജീവ് തയ്യാറാവണമെന്നും അ്‌ദ്ദേഹം ആവശ്യപ്പെടുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ


സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സിപിഎമ്മിന്റെ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാം.

സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റിയും സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം നിര്‍ബ്ബന്ധപൂര്‍വ്വം സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി.രാജീവ് തയ്യാറാവണം.

ഇന്നത്തെ ദേശഭൂമി...തെറ്റിപ്പോയി
ഇന്നത്തെ ജന്മാഭിമാനി...ശ്ശെ..
ഇന്നത്തെ ദേശാഭിമാനി
എന്നാണ് ഷാഫി പറമ്പില്‍ പരിഹസിച്ച് പോസ്റ്റ് ചെയ്തത്‌

Content Highlights: V T Balram, congress, facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram