കൊല്ലം: ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ആര്‍എസ്പി ഇടതിനൊപ്പമാണ് എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരേയാണ് ആര്‍എസ്പി.
ആര്‍എസ്പിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും സീതാറാം യെച്ചൂരി കൊല്ലത്ത് അഭിപ്രായപ്പെട്ടു.
"ആര്‍എസ്പിക്ക് കേരളത്തില്‍ ഒരു നിലപാടും ബംഗാളില്‍ വേറൊരു നിലപാടുമാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചാണ് കോണ്‍ഗ്രസ്സിലേക്ക് പോയത്. ഈ വൈരുദ്ധ്യം അവരാണ് വിശദീകരിക്കേണ്ടത്", സീതാറാം യെച്ചൂരി പറഞ്ഞു
content highlights: Sitaram Yechury on RSP