കോഴയാരോപണത്തിനു പിന്നില്‍ സിപിഎം; പത്രസമ്മേളനത്തില്‍ വിങ്ങിപ്പൊട്ടി എം.കെ രാഘവന്‍


1 min read
Read later
Print
Share

കോഴിക്കോട്ടെ സിപിഎം നേതൃത്വവും ചില മാഫിയാ സംഘങ്ങളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണം മുടക്കിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.

കോഴിക്കോട്: തനിക്കെതിരായി ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരായി കെട്ടിച്ചമച്ചതാണെന്ന് എംകെ രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കവെ പത്രസമ്മേളനത്തില്‍ അദ്ദേഹം വിങ്ങിപ്പൊട്ടി.

തന്റെ സമ്പാദ്യം എന്താണെന്നും ബാങ്ക് ബാലന്‍സ് എത്രയാണെന്നും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാം. തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ സിപിഎമ്മിന്റെ ഓണ്‍ലൈന്‍ വിഭാഗം അത് വന്‍തോതില്‍ പ്രചരിപ്പിക്കുകയായിരുന്നു. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യക്തഹത്യ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ സിപിഎം നേതൃത്വവും ചില മാഫിയാ സംഘങ്ങളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണം മുടക്കിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. സൈബര്‍ മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ അടക്കമുള്ള കാര്യങ്ങളില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.

പങ്കില്ലെന്ന് സിപിഎം

കോഴയാരോപണം സംബന്ധിച്ച റിപ്പോര്‍ട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ആണെന്ന എം.കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രതികരിച്ചു. ഇത്തരമൊരു കാര്യം വെളിവാക്കപ്പെടുമ്പോള്‍ സ്വാഭാവികമായി അദ്ദേഹത്തിന് വെപ്രാളവും വേവലാതിയും ഉണ്ടാകും. ആ വേവലാതി കാരണമാണ് ഇതിനു പിന്നില്‍ സിപിഎം ജില്ലാ നേതൃമാണെന്ന് അദ്ദേഹം ആരോപിക്കുന്നത്. എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമമായിട്ടേ രാഘവന്റെ ആരോപണത്തെ കാണാനാവൂ എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ontent Highlights: Kozhikode MP M.K.Raghavan, bribery allegation, Lok Sabha Election 2019, tv9

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram