കോട്ടയം: കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയാല്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഇടുക്കി സീറ്റ് കിട്ടിയാല്‍ പി.ജെ ജേസഫ് മത്സരിക്കും. കോട്ടയം സീറ്റില്‍ ചാഴികാടന്‍ പ്രചരണവുമായി മുന്നോട്ട് പോകുകയാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
പി.ജെ ജോസഫിന് കോട്ടയത്ത് സീറ്റ് നല്‍കാനായി കോണ്‍ഗ്രസ് ഇടപെട്ടതായി അറിയില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തരത്തിലുള്ള അതൃപ്തിയും കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫ് എല്ലാ സീറ്റുകളും വിജയിക്കുന്ന സാഹചര്യമാണ്. ഒരു സീറ്റിലും പരാജയഭീതിയില്ല.
സ്വാഭാവികമായി ഉണ്ടാവുന്ന ചര്‍ച്ചകളാണ് ഇപ്പോഴുള്ളത്. കൃത്യമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുള്ളത്. വിഷയത്തില്‍ ഇടപെടാനുള്ള അവകാശം കോണ്‍ഗ്രസിനുണ്ട്. കോട്ടയത്ത് പരാജയപ്പെടും എന്ന കാര്യം പി.ജെ ജോസഫ് പറഞ്ഞിട്ടില്ല. പി.ജെ ജോസഫിനെ മാറ്റി നിര്‍ത്തിയിട്ടില്ല. അണികളുടെ കൂടെ വികാരം പരിഗണിക്കാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും റോഷി അഗസ്റ്റിന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
content highlights: Roshy Augustine, Kerala Congress, PJ Joseph, KM Mani, Kottayam