To advertise here, Contact Us



'ഞാന്‍ ലിപ്സ്റ്റിക്കിടാറില്ല' കളിയാക്കലിന് മറുപടിയുമായി എ.എം. ആരിഫ്


1 min read
Read later
Print
Share

അരൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രചാരണം നടത്തിയതാണ്. സ്ഥാനാര്‍ഥിയുടെ ഉടുപ്പുംനടപ്പും ചര്‍ച്ചചെയ്യാതെ രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്തത് പാപ്പരത്തമാണ്.

ആലപ്പുഴ: ലിപ്്സ്റ്റിക്കിടുന്ന സ്ഥാനാര്‍ത്ഥിയാണെന്ന് യു.ഡി.എഫിന്റെ കളിയാക്കലിനെ പ്രതിരോധിച്ച് ആലപ്പുഴ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.എം ആരിഫ്. ഞാന്‍ ലിപ്സ്റ്റിക്കിടാറില്ല. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് എന്റെ ശരീരം നോക്കി കളിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here, Contact Us

അരൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രചാരണം നടത്തിയതാണ്. സ്ഥാനാര്‍ഥിയുടെ ഉടുപ്പുംനടപ്പും ചര്‍ച്ചചെയ്യാതെ രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്തത് പാപ്പരത്തമാണ്. ഒരാള്‍ വൃത്തിയില്‍ നടക്കുന്നതിലുള്ള അസൂയയും ഇതിലുണ്ട്.

എല്ലാറ്റിലും എന്റെ ഒരു ടച്ച് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. എല്ലാ രാഷ്ട്രീയനേതാക്കളും വെളുത്ത വസ്ത്രം ധരിക്കുമ്പോള്‍ ഞാന്‍ കളര്‍ ഷര്‍ട്ടിടും. എന്റെ കാര്‍ ചുവന്നിട്ടാണ്. എന്റെ വീട് വ്യത്യസ്തമായി നിര്‍മിച്ചു. എന്റെ പോസ്റ്ററും വ്യത്യസ്തമാണ്. ഇത്തരം വ്യത്യസ്തതകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. ആരിഫ് ടച്ച് നല്ലതാണെന്ന് പാര്‍ട്ടിയും കരുതുന്നു. അതാണ് ഈ തിരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ഥിയാക്കിയത്.

എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് ഒരുകുറ്റവും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷാനിമോള്‍ ആദ്യം വയനാടിനെയാണ് സ്‌നേഹിച്ചത്. ആലപ്പുഴയെ രണ്ടാമതാണ് സ്‌നേഹിച്ചുതുടങ്ങിയത്. ഇതില്‍ പരിഭവമുണ്ട്. എന്റെ ഒരു മെറിറ്റ് അവാര്‍ഡില്‍ സമ്മാനവിതരണം നടത്തിയത് ഡോ. കെ.എസ്.രാധാകൃഷ്ണനും കലാഭവന്‍ മണിയും ചേര്‍ന്നാണ്. അങ്ങനെ എല്ലാവരും പരിചയക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: AM Arif, CPIM, Alappuzha, loksabha election

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us