കടന്നു കയറി ബിജെപി: ഒഡീഷയില്‍ മേധാവിത്വം തുടര്‍ന്ന് നവീന്‍ പട്‌നായിക്‌


1 min read
Read later
Print
Share

ബി.ജെ.ഡി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നവാന്‍ പട്‌നായികിനെ മോദി അഭിനന്ദിച്ചു.

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒഡിഷയില്‍ മേധാവിത്വം ബിജെഡിക്ക് തന്നെ. ബിജെപി വന്‍ വെല്ലുവിളി ഉയര്‍ത്തിയപ്പോഴും വിജയിച്ച സീറ്റുകളുടെ കാര്യത്തില്‍ ബിജെഡി തന്നെയാണ് മുന്നില്‍

ആകെയുള്ള 21 സീറ്റില്‍ 12 സീറ്റുകളും ബി.ജെ.ഡി നേടി. കഴിഞ്ഞ തവണ 20 സീറ്റുകളാണ് നേടിയത്. അതേസമയം 2014 ല്‍ ഒറ്റ സീറ്റില്‍ മാത്രമൊതുങ്ങിയ ബി.ജെ.പി ഇത്തവണ ഒന്‍പത് സീറ്റുകളാണ് നേടിയത്.

ബി.ജെ.ഡി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നവാന്‍ പട്‌നായിക്കിനെ മോദി അഭിനന്ദിച്ചു. 'നവീന്‍ ബാബുവിന് അഭിനന്ദനങ്ങള്‍, അടുത്ത ടേമില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ സാധിക്കട്ടെ' - മോദി ആശംസിച്ചു.

കേന്ദ്രപരയില്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ ബൈജയന്ത് ജേ പാണ്ഡ ബി.ജെ.ഡി സ്ഥാനാര്‍ഥിയായ അനുഭവ് മൊഹന്ദിയോട് പരാജയപ്പെട്ടു. കുറച്ച് നാള്‍ മുന്‍പാണ് ബൈജയന്ത് ജേ പാണ്ഡ ബി.ജെ.ഡി.യില്‍നിന്ന് ബി.ജെ.പി.യിലെത്തിയത്.

2009 ലും 2014-ലും ബൈജയന്ത് ജേ പാണ്ഡ ഇതേ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഒഡിഷ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനത്തിന്റെ ഉടമകൂടിയാണ് അദ്ദേഹം.

ബി.ജെ.ഡിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ പുരിയില്‍ കടുത്ത മത്സരത്തിനൊടുവില്‍ സിറ്റിങ് എം.പിയായിരുന്ന പിനാകി മിശ്രയെ ബി.ജെ.പി സ്ഥാനാര്‍ഥി സംബിത് പത്ര തറ പറ്റിച്ചു. 1998 മുതല്‍ ബി.ജെ.ഡിക്കൊപ്പം നിന്ന മണ്ഡലമാണ് പുരി.

അഞ്ചാം തവണയും നവീന്‍ പട്നായിക്ക് ഒഡീഷയുടെ മുഖ്യമന്ത്രിയാവും. 147 ല്‍ 107 സീറ്റുകളാണ് ബി.ജെ.ഡി നേടിയത്. 2014- ല്‍ ബി.ജെ.ഡി വിജയിച്ചത് 117 സീറ്റുകളിലായിരുന്നു. ഭരണകക്ഷിയായ ബിജു ജനതാദള്‍ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍. ലോക് സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി നില മെച്ചപ്പെടുത്തി. 2014 ല്‍ പത്ത് സീറ്റുകളായിരുന്നെങ്കില്‍ ഇക്കുറി 22 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന് ഇക്കുറിയും ഒറ്റ സീറ്റു പോലും നേടാനായില്ല.

content highlights: Odisha, BJD, Naveen Patnaik, BJP, Congress, Loksabha Election 2019, India Election, Election result

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram