പട്‌ന: ബിഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കനയ്യ കുമാര്‍ ക്രൗഡ് ഫണ്ടിങ് കാമ്പയിനിലൂടെ രണ്ട് ദിവസംകൊണ്ട് സമാഹരിച്ചത് 25 ലക്ഷം രൂപ. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റാണ് കനയ്യ കുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലേക്ക് ഒരു രൂപവീതം സംഭാവന നല്‍കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
70 ലക്ഷംരൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് പ്രചാരണത്തിനായി ചിലവഴിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി തുകയാണ് 70 ലക്ഷം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വലുതോ ചെറുതോ ആയ തുക നല്‍കി പിന്തുണയ്ക്കണമെന്ന് കനയ്യ കുമാര്‍ അഭ്യര്‍ഥിച്ചിരുന്നു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് കനയ്യ നേരിടുന്നത്. തന്‍വീര്‍ ഹസനാണ് മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ഥി. ബിജെപിക്കെതിരെയാണ് പോരാട്ടമെന്ന് കനയ്യ വ്യക്തമാക്കിയിരുന്നു.
Content highlights: Kanhaiya Kumar, crowdfunding, Loksabha polls