ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരന്‍. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞു. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന്‍ വാക്കുകളുപയോഗിച്ച് എതിർപക്ഷത്തെ കടന്നാക്രമിച്ചത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണ്.
അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടുവരിക. വീണ്ടും അരൂരില്‍ ഒരു ഇടത് എം.എല്‍.എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
content highlights: G sudhakaran, shanimol usman, CPIM, UDF