‘പൂതന’ പരാമർശം: തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി


1 min read
Read later
Print
Share

മന്ത്രി മോശം പരാമർശം നടത്തിയെന്ന് ഷാനിമോൾ ഉസ്മാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയിരുന്നു

തിരുവനന്തപുരം: അരൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെക്കുറിച്ച് മന്ത്രി ജി. സുധാകരൻ നടത്തിയ ‘പൂതന’ പരാമർശത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ നിർദേശം നൽകി.

മന്ത്രി മോശം പരാമർശം നടത്തിയെന്ന് ഷാനിമോൾ ഉസ്മാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിയോടും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടത്.

content highlights: election commission seeks report on g sudhakaran's poothana statement

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram