താനെയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യവുമായി എം.എന്‍.എസ്. ധാരണയില്‍


1 min read
Read later
Print
Share

കല്യാണ്‍ റൂറല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ഥി രാജുപാട്ടീലിന് പിന്തുണ പ്രഖ്യാപിച്ചു. ഇവിടെ കോണ്‍ഗ്രസ് എന്‍.സി.പി. സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ താനെ ജില്ലയിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യവുമായി എം.എന്‍.എസ്. ധാരണയില്‍. കല്യാണ്‍ റൂറല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ഥി രാജുപാട്ടീലിന് പിന്തുണ പ്രഖ്യാപിച്ചു. ഇവിടെ കോണ്‍ഗ്രസ് എന്‍.സി.പി. സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

രാജുപാട്ടീലിന് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം തിങ്കളാഴ്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെ ശിവസേനയുടെ സ്ഥാനാര്‍ഥി രമേശ് മാത്രയാണ്. താനെ സിറ്റി മണ്ഡലത്തില്‍ എന്‍.സി.പി. സ്ഥാനാര്‍ഥി സുഭാഷ് ദേശായ് എം.എന്‍.എസ്. സ്ഥാനാര്‍ഥി അവിനാഷ് ജാദവിനുവേണ്ടി പിന്‍മാറിയിരുന്നു. മുംബ്ര കല്‍വാ മണ്ഡലത്തില്‍ എന്‍.സി.പി. സ്ഥാനാര്‍ഥി ജിതേന്ദ്ര അവഹാദിന് എം.എന്‍.എസ്. പിന്തുണ പ്രഖ്യാപിച്ചു.

എന്‍.സി.പി.യുടെ പ്രമുഖ നേതാവാണ് ജിതേന്ദ്ര അവഹാദ്. രാജ് താക്കറെ നയിക്കുന്ന എം.എന്‍.എസ്. കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തിന്റെ ഭാഗമായേക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പറഞ്ഞു കേട്ടിരുന്നത്. 125 സ്ഥാനാര്‍ഥികളെ എം. എന്‍.എസ്. പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണ്.

content highlights: Maharashtra Assembly Election 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram