കോലാപുര്‍: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ദേശീയത ഉയര്‍ത്തിക്കാട്ടി ബി.ജെ.പി. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കശ്മീരിനെ മുഖ്യധാരയില്‍ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണെന്ന് അദ്ദഹം പറഞ്ഞു.
മോദിയുടെ ധൈര്യം മുമ്പ് രാജ്യംഭരിച്ച ഒരു സര്‍ക്കാരിനും ഉണ്ടായിരുന്നില്ലെന്ന് മഹാരാഷ്ട്രയിലെ കോലാപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന വ്യവസ്ഥകള്‍ റദ്ദാക്കിയതിനോട് യോജിക്കുന്നുവോ എന്ന് വോട്ടുചോദിച്ച് വരുന്ന കോണ്‍ഗ്രസ് - എന്‍.സി.പി നേതാക്കളോട് ചോദിക്കണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും എന്‍.സി.പി നേതാവ് ശരദ് പവാറും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുകയാണ്.
കശ്മീരിനെ വര്‍ഷങ്ങളായി മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തിയത് കോണ്‍ഗ്രസാണ്. ഇതുമൂലം തീവ്രവാദം വളരുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിരവധി സര്‍ക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി. എന്നാല്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണ് അതിന് ധൈര്യം കാണിച്ചതെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: Man with '56-inch chest' integrated J-K with mainstream: Shah