ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്‌കാം' പ്രയോഗത്തിനെതിരെ ചുട്ട മറുപടിയുമായി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. SCAM എന്നാല്‍ സേവ് കണ്‍ട്രി ഫ്രം അമിത് ഷാ ആന്‍ഡ് മോദി എന്നും അര്‍ത്ഥമുണ്ടെന്ന് അഖിലേഷ് പറഞ്ഞു.
ഓറയയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അഖിലേഷ് സ്‌കാം എന്ന വാക്കിന് പുതിയ വ്യാഖ്യാനം നല്‍കിയത്. മോദിയുടെ പരാമര്‍ശം വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അഖിലേഷിന്റെ മറുപടി. ഗുജറാത്തില്‍ മല്‍സരിച്ച് പ്രധാനമന്ത്രിയാവാന്‍ സാധിക്കില്ലെന്ന് അറിയുന്നതിനാല്‍ മോദി ഒരു രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയായിരുന്നെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
സ്‌കാം എന്ന വാക്കിന്റെ പൂര്‍ണരൂപം സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ് യാദവ്, മായാവതി എന്നാണ് മോദി മീററ്റിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.