ലഖ്‌നൗ: മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ആദ്യ തിരഞ്ഞെടുപ്പുറാലി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ നടന്നു. ഇവിടെ രണ്ടിടത്താണ് പൊതുയോഗങ്ങളില്‍ അഖിലേഷ് പ്രസംഗിച്ചത്. സര്‍ക്കാരിന്റെ ഭരണനേട്ടം വിവരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രത്തെയും വിമര്‍ശിച്ചുമായിരുന്നു പ്രസംഗം.
അഖിലേഷ് നേതൃത്വംനല്‍കുന്ന പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പുകമ്മിഷന്റെ അംഗീകാരം ലഭിച്ചശേഷം നടത്തുന്ന ആദ്യ പൊതുയോഗമായിരുന്നു സുല്‍ത്താന്‍പുരിലേത്. പ്രമുഖനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 27-ന് അഞ്ചാംഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.
സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍, ബി.ജെ.പി.ക്കുവേണ്ടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് എന്നിവരുള്‍പ്പെടെ നിരവധി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. പങ്കജ് നോയിഡയിലെ സൂരജ്പുരിലും അസംഖാന്‍ രാംനഗറിലുമാണ് പത്രിക സമര്‍പ്പിച്ചത്.
Share this Article
Related Topics